മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മകളായും നായികയായും അഭിനയിച്ചു, 2018 ല്‍ മരിച്ചെന്ന് വാര്‍ത്ത പ്രചരിച്ചു; ഈ നടിയെ മനസിലായോ?

വെള്ളി, 16 ജൂലൈ 2021 (11:18 IST)
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മകളായും പിന്നീട് നായികയായും അഭിനയിക്കാന്‍ അവസരം ലഭിച്ച താരമാണ് അഞ്ജു. ഒരു കാലത്ത് മലയാളത്തില്‍ സജീവമായിരുന്നു താരം. എന്നാല്‍, പിന്നീട് മലയാള സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി. 
 
മൂന്ന് വര്‍ഷം മുന്‍പ് അഞ്ജു മരിച്ചെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വലിയ വിവാദമായിരുന്നു. താന്‍ മരിച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ ആണെന്നും അഞ്ജു തന്നെ അന്ന് മാധ്യമങ്ങളോട് പറയേണ്ടിവന്നിരുന്നു. താന്‍ മരിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തന്നെയും കുടുംബത്തെയും മാനസികമായി ഏറെ തളര്‍ത്തിയെന്നും അന്ന് താരം പറഞ്ഞിരുന്നു. 
 
അഞ്ജുവിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബാലതാരമായാണ് അഞ്ജു സിനിമയിലെത്തിയത്. പിന്നീട് താഴ്വാരം, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ സൂപ്പര്‍സ്റ്റാര്‍ സിനിമകളില്‍ അഞ്ജു അഭിനയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍