പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ നിന്നും സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു

ശ്രീനു എസ്

ബുധന്‍, 4 ഓഗസ്റ്റ് 2021 (08:02 IST)
പാലക്കാട് റയില്‍വേ സ്റ്റേഷനലില്‍ നിന്നും സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ പിടിച്ചെടുത്തു. ആര്‍പിഎഫാണ് അരക്കിലോയോളം സ്വര്‍ണബിസ്‌ക്കറ്റ് പരിശോധനയിലൂടെ പിടിച്ചെടുത്തത്. സംഭവത്തില്‍ സ്വര്‍ണബിസ്‌ക്കറ്റ് കൊണ്ടുവന്ന കോയമ്പത്തൂര്‍ സ്വദേശി സുധാകര്‍ ദാമോദറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 
100ഗ്രാം വരുന്ന അഞ്ചുസ്വര്‍ണബിസ്‌ക്കറ്റുകളാണ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്ന് തൃശൂരിലേക്കായിരുന്നു സ്വര്‍ണം കൊണ്ടുപോകാന്‍ ശ്രമിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍