കൊല്ലപ്പെട്ട ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് മൂന്ന് വെടിയുണ്ടകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുവെടിയും തലയ്ക്കാണ് ഏറ്റത്. ഒരെണ്ണം വലത് നെഞ്ചിലുമാണ് കണ്ടെത്തിയത്. ഇതില്‍ മരണകരം തലയ്‌ക്കേറ്റ വെടിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.