ഒരു കൊവിഡ് രോഗിയില്‍ രണ്ട് വകഭേദം. അസമിലെ ഒരു ഡോക്ടറുടെ ശരീരത്തിലാണ് ഇത്തരത്തില്‍ കൊവിഡിന്റെ രണ്ടുവകഭേദങ്ങളെ കണ്ടെത്തിയത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രാജ്യം. നേരത്തേ ബ്രിട്ടനിലും ബ്രസീലിലും പോര്‍ച്ചുഗലിലും സമാനമായ രീതിയില്‍ കേസകള്‍ കണ്ടെത്തിയിരുന്നു. സാധാരണഗതിയില്‍ വളരെ അപൂര്‍വമായേ ഇങ്ങനെ സംഭവിക്കുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.