ഇടതുപാർട്ടികൾ ചൈനയുടെ ആയുധമായി: ഗുരുതര ആരോപണങ്ങളുമായി മുൻ വിദേശകാര്യ സെക്രട്ടറി

ചൊവ്വ, 3 ഓഗസ്റ്റ് 2021 (14:22 IST)
ഇന്ത്യ-യുഎസ് ആണവക്കരാർ അട്ടിമറിക്കാൻ ചൈന ഇന്ത്യയിലെ ഇടതുപാർട്ടികളെ ഉപയോഗിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. സിപിഎമ്മിനും സിപിഐ‌യ്ക്കുമെതിരെയാണ് ആരോപണം.
 
മുന്‍ വിദേശകാര്യ സെക്രട്ടറിയും  ചൈനയിലെ ഇന്ത്യന്‍ അംബാസിഡറുമായ വിജയ്‌ഗോഖലെയുടെ പുതിയ പുസ്തകമായ "ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ" എന്ന പുസ്‌തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. 20 വർഷത്തിലധികം ചൈനയിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് വിജയ് ഗോഖലെ. 
 
ഇന്ത്യ-അമേരിക്ക ആണവകരാറില്‍ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. ആണവകരാറിനെതിരെ ആഭ്യന്തര എതിർപ്പുയർത്താൻ ചൈന ഇന്ത്യയിലെ ഇടതുപാർട്ടികളെ ഉപയോഗിച്ചുവെന്നാണ് പുസ്തകത്തിലെ ആരോപണം. യുപിഎ ഭരണകാലത്ത് ചൈന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായ ഇടപെട്ടതിന് തെളിവായിട്ടാണ് ഗോഖലെ ഈ സംഭവത്തെ ചിത്രീകരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍