ടോക്കിയോ ഒളിംപിക്‌സ്: സെമിയില്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം വീണു, തോല്‍വി ഒരു ഗോളിന് ലീഡ് നേടിയ ശേഷം

ചൊവ്വ, 3 ഓഗസ്റ്റ് 2021 (08:40 IST)
ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. സെമി ഫൈനല്‍ മത്സരത്തില്‍ ശക്തരായ ബെല്‍ജിയത്തോട് ഇന്ത്യ തോല്‍വി വഴങ്ങി. രണ്ടിനെതിരെ അഞ്ച് 
ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ തോല്‍വി. പുരുഷ ഹോക്കി ടീമിന് ഇനി അവശേഷിക്കുന്നത് വെങ്കല മെഡല്‍ പ്രതീക്ഷ മാത്രം. ലൂസേഴ്‌സ് ഫൈനലില്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് വെങ്കലം നേടാന്‍ സാധിക്കും.

അലക്‌സാണ്ടര്‍ ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തിനായി ഹാട്രിക് ഗോള്‍ നേടി. ഫാനി ലൂയ്‌പേര്‍ട്ടും ഡോഹ്മെനും ഓരോ ഗോള്‍ നേടി. ഇന്ത്യയ്ക്ക് വേണ്ടി മന്‍പ്രീത് സിങ്ങും ഹര്‍മന്‍ പ്രീത് സിങ്ങും ഗോള്‍ നേടി. ഒരു ഗോള്‍ ആദ്യം വഴങ്ങിയ ശേഷം ഇന്ത്യ രണ്ട് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു. 2-1 ന് മുന്നിലെത്തിയതോടെ ആരാധകര്‍ വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍, രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ ബെല്‍ജിയം ആവേശത്തോടെ കളിക്കുകയും മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മൂന്നും നാലും ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനായിരുന്നു മേല്‍ക്കൈ. തിരിച്ചടിക്കാന്‍ ഇന്ത്യ പരമാവധി പരിശ്രമിച്ചെങ്കിലും ബെല്‍ജിയത്തിന്റെ ഗോള്‍വല കുലുക്കാന്‍ സാധിച്ചില്ല. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍