ടോക്കിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ ഹോക്കി വനിത ടീം സെമിയില്‍

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (10:10 IST)
പുരുഷ ഹോക്കി ടീം സെമിയില്‍ പ്രവേശിച്ചതിനു പിന്നാലെ ഇന്ത്യയ്ക്ക് ഇരട്ടി മധുരവുമായി പെണ്‍പ്പട. ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. ശക്തരായ ഓസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിത ടീം ചരിത്രത്തില്‍ ആദ്യമായി ഒളിംപിക്‌സ് സെമിയില്‍ പ്രവേശിക്കുന്നത്. മത്സരത്തിന്റെ 22-ാം മിനിറ്റില്‍ ഗുര്‍ജിത്ത് കൗറിലൂടെയാണ് ഇന്ത്യ ചരിത്ര ഗോള്‍ നേടിയത്. പിന്നീടങ്ങോട്ട് ഓസ്‌ട്രേലിയന്‍ മുന്നേറ്റത്തിനു തടയിട്ട് ശക്തമായ പ്രതിരോധം തീര്‍ക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍