ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലും പെണ്‍കരുത്തിലൂടെ. ബാഡ്മിന്റണ്‍ സിംഗിള്‍സ് വനിത വിഭാഗം മത്സരത്തില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് വെങ്കലം. വെങ്കല മെഡല്‍ ജേതാവിനെ നിര്‍ണയിക്കാനുള്ള ലൂസേഴ്‌സ് ഫൈനലില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.
അതിനു പിന്നാലെ ഇടിക്കൂട്ടില്‍ എല്ലാവരെയും ഞെട്ടിച്ച് ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ മെഡല്‍ ഉറപ്പിച്ചു. വനിതകളുടെ 69 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ ലവ്‌ലിന സെമി ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചത്. പി.വി.സിന്ധുവിലൂടെ ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നെണ്ണമായി. ടോക്കിയോയില്‍ ഇന്ത്യ ഇതുവരെ നേടിയ മൂന്ന് മെഡലുകളും പെണ്‍കരുത്തിലൂടെയാണെന്നത് മറ്റൊരു ചരിത്രം.