പി.വി.സിന്ധു കളിക്കുമ്പോള്‍ അവരുടെ ജേഴ്‌സി ശ്രദ്ധിച്ചിട്ടുണ്ടോ? പി.വി.സിന്ധു എന്ന് പറയുമ്പോഴാണ് താരത്തെ എല്ലാവരും അറിയുക എന്നിരിക്കെ തന്നെ ജേഴ്‌സിയില്‍ കൊടുത്തിരിക്കുന്നത് ആ പേരല്ല. പുസരള വി.എസ്. എന്നാണ് സിന്ധുവിന്റെ ജേഴ്‌സിയില്‍ കൊടുത്തിരിക്കുന്ന പേര്. ടോക്കിയോ ഒളിംപിക്‌സിലും പുസരള വി.എസ്. എന്ന് ആലേഖനം ചെയ്ത ജേഴ്‌സിയിട്ടാണ് താരം കളിക്കുന്നത്. പുസരള വെങ്കട സിന്ധു എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. ഇതിനെ ചെറുതാക്കിയാണ് പുസരള വി.എസ്. എന്നുമാത്രം ജേഴ്‌സിയില്‍ നല്‍കിയിരിക്കുന്നത്. ഹൈദരബാദ് സ്വദേശിനിയാണ് സിന്ധു.