'സ്വര്‍ണത്തിലേക്ക് ഒര് ഏറ് കൂടി': ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍

ശ്രീനു എസ്

ശനി, 31 ജൂലൈ 2021 (13:31 IST)
ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി കമല്‍പ്രീത് കൗര്‍ ഫൈനലില്‍ എത്തി. യോഗ്യതാ റൗണ്ടില്‍ 64 മീറ്റര്‍ ദൂരമാണ് കമല്‍പ്രീത് കൗറിന് ലഭിച്ചത്. 66.42 ദൂരം ലഭിച്ച അമേരിക്കയുടെ വലാറി മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. 64മീറ്ററായിരുന്നു യോഗ്യത മാര്‍ക്ക്.
 
അതിനാല്‍ ഇരുവരും മാത്രമാണ് ഫൈനലിന് യോഗ്യത നേടിയത്. തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കാണ് ഫൈനല്‍ നടക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍