'ഞാന്‍ ഇവിടെകിടന്ന് മരിച്ചാല്‍ നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?'; അംപയറോട് കയര്‍ത്ത് ഒളിംപിക്‌സ് താരം

വ്യാഴം, 29 ജൂലൈ 2021 (10:01 IST)
ടോക്കിയോ ഒളിംപിക്‌സിലെ ടെന്നീസ് മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. കടുത്ത ചൂട് സഹിക്കാന്‍ സാധിക്കാതെ റഷ്യന്‍ താരം ഡാനില്‍ മെദ്വേദേവ് മത്സരത്തിനിടെ ഒന്നിലേറെ തവണ ഇടവേളയെടുത്തു. കോര്‍ട്ടിനു സമീപമുള്ള ബഞ്ചില്‍ ഇടയ്ക്കിടെ പോയി കിടന്നു. ടോക്കിയോയിലെ ചൂട് തനിക്ക് സഹിക്കാന്‍ പറ്റുന്നില്ലെന്ന് താരം പറഞ്ഞു. നേരത്തെയും നിരവധി താരങ്ങള്‍ സമാന ആരോപണം ഉന്നയിച്ചിരുന്നു. ടെന്നീസ് പോലുള്ള ദീര്‍ഘസമയ മത്സരങ്ങള്‍ ചൂടുള്ള സമയത്ത് നടത്തരുതെന്നാണ് ആവശ്യം. ഫാബിയോ ഫോഗ്നിനിക്കെതിരായ മത്സരത്തിലാണ് ഡാനില്‍ മെദ്വേദേവ് ചൂട് സഹിക്കാന്‍ സാധിക്കാതെ ഇടവേളയെടുത്തത്. ഇതിനിടെ അംപയറോട് താരം കയര്‍ത്തു. ഇടവേളയെടുത്ത ഡാനില്‍ മെദ്വേദേവിനെ നോക്കി ഇനിയും കളി തുടരുന്നുണ്ടോ എന്ന് അംപയര്‍ ചോദിക്കുകയായിരുന്നു. 'മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും..പക്ഷേ, ഞാന്‍ മരിക്കുമെന്ന് മാത്രം. ഞാന്‍ ഇവിടെ കിടന്ന് മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കുമോ?,' അംപയറോട് ഡാനില്‍ ചോദിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍