വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ബുധന്‍, 4 ഓഗസ്റ്റ് 2021 (20:03 IST)
കൊല്ലം: ഇരുപത്താറുകാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആയൂര്‍ മഞ്ഞപ്പാറ സലിം മന്‍സിലില്‍ എസ്.സബീര്‍ എന്ന 27 കാരനാണ് പോലീസ് പിടിയിലായത്.
 
വിവാഹ വാഗ്ദാനം നല്‍കി 2017 മുതല്‍ ഇയാള്‍ യുവതിയെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. വിവാഹം ചെയ്യണമെന്ന ആവശ്യം കൂടിയപ്പോള്‍ ഇയാള്‍ വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
 
ചവറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ്.ഐ ജോബ് അനില്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article