അധ്യാപക ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

എ കെ ജെ അയ്യര്‍

വ്യാഴം, 29 ജൂലൈ 2021 (15:26 IST)
കോഴിക്കോട്: സര്‍വീസില്‍ നിന്ന് വിരമിച്ച അധ്യാപ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേപ്പയൂര്‍ പാട്ടൊന കണ്ടി പ്രശാന്തിയില്‍ കെ.കെ.ബാലകൃഷ്ണന്‍ (72), ഭാര്യ കുഞ്ഞിമാതാ (67) എന്നിവരെയാണ് വീടിനു സമീപത്തെ വിറകു പുരയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
 
ചിങ്ങപുരം സി.കെ.ജി ഹൈസ്‌കൂളിലെ അധ്യാപകനായിരുന്നു മരിച്ച ബാലകൃഷ്ണന്‍. കുഞ്ഞിമാതാ ഇരിങ്ങത്ത് യു.പി.സ്‌കൂള്‍ അധ്യാപികയുമായിരുന്നു. ഇരുവരുടെയും മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം.
 
മേപ്പയൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍