വ്യാജ ആരോപണം നടത്തി; പിവി അന്‍വര്‍ എംഎല്‍എക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചു
വ്യാജ ആരോപണം നടത്തിയെന്നുകാട്ടി പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണ്‍ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീലി നോട്ടീസ് അയച്ചു. കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പി വി അന്‍വര്‍ വിനു വി ജോണിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസില്‍ അറിയിച്ചിട്ടുണ്ട്. 356 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ് അന്‍വര്‍ ഉന്നയിച്ച വ്യാജ ആരോപണം. പി വി അന്‍വറിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നുവെന്നും ഇതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ വ്യാജ ആരോപണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
30 ദിവസത്തിനകം നിരുപാധികം മാപ്പുപറഞ്ഞ് നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ തുടര്‍ന്ന് നിയമനടപടികളിലേക്ക് കടക്കും. ഹൈക്കോടതി അഭിഭാഷകന്‍ വി നന്ദഗോപാല്‍ നമ്പ്യാര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.