വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (19:48 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കൂട്ടിലങ്ങാടി ഭിലായിപ്പടിയിലെ ക്വർട്ടേഴ്‌സിലായിരുന്നു വിപിൻ ദാസ് എന്ന വില്ലേജ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
 
ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം രാവിലെ ഓഫീസിൽ എത്താത്തതിനെ തുടർന്ന് സഹജീവനക്കാർ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് ജീവനക്കാർ അന്വേഷിച്ചു വീട്ടിൽ എത്തിയപ്പോഴാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article