കെവി വിജയദാസ് എംഎല്‍എയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ അനുശോചനം രേഖപ്പെടുത്തി

ശ്രീനു എസ്
ചൊവ്വ, 19 ജനുവരി 2021 (09:06 IST)
കെവി വിജയദാസ് എംഎല്‍എയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. പാലക്കാട് കോങ്ങാട് എം.എല്‍.എ ആയ കെ.വി.വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണെന്നും ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച് ജനോപകാരപ്രദമായ ധാരാളം സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ നേതൃനിരയില്‍ എത്തിയ ആളാണ് അദ്ദേഹമെന്നും സ്പീക്കര്‍ പറഞ്ഞു.
 
സഹകരണ പ്രസ്ഥാനത്തിനും, സഹകരണ ബാങ്കുകളുടെ വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സംഭാവന സ്തുത്യര്‍ഹമാണ്. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനെന്ന പോലെ പാര്‍ട്ടിയ്ക്കും നാടിനു തന്നെയും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് സ്പീക്കര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article