രമേശ് ചെന്നിത്തലയുടെ കേരളയാത്ര 31ന് ആരംഭിക്കും

ശ്രീനു എസ്

ചൊവ്വ, 19 ജനുവരി 2021 (08:35 IST)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര ജനുവരി 31ന് കാസര്‍കോട്ട് നിന്നും ആരംഭിക്കും. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനാണ് ഇക്കാര്യം അറിയിച്ചത്. ഐശ്വര്യ കേരളം എന്നാണ് യാത്രയുടെ പേര്. സംശുദ്ധം, സദ്ഭരണം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ചെന്നിത്തലയുടെ യാത്ര.
 
140 നിയമസഭാ മണ്ഡലങ്ങളിലൂടെയും പ്രതിപക്ഷ നേതാവ് പര്യടനം നടത്തും. മുതിര്‍ന്ന നേതാക്കളെല്ലാം പല ഘട്ടങ്ങളില്‍ യാത്രയ്‌ക്കൊപ്പം ചേരും. ഉമ്മന്‍ചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, എന്‍കെ പ്രേമചന്ദ്രന്‍, തുടങ്ങിയ നേതാക്കളെല്ലാം യാത്രയില്‍ അണിചേരും. ഫെബ്രുവരി 22ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍