മുൻ ധനവകുപ്പു മന്ത്രി കെ എം.മാണി പ്രതിയായ ബാര്‍ കോഴക്കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു. മാണി കോഴ വാങ്ങിയെന്നതിന് ശാസ്ത്രീയത്തെളിവുകളോ സാഹചര്യത്തെളിവുകളോ ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്‍. മാത്രമല്ല, ഫോറന്‍സിക് ലാബ് പരിശോധനയില്‍ സിഡിയില്‍ കൃത്രിമം നടന്നതായും കണ്ടെത്തിയെന്നും വിജിലന്‍സ് അറിയിച്ചു.
അതുകൊണ്ടുതന്നെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള അന്തിമ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. അതേസമയം, അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി 45 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. അതിനിടയിൽ അന്തിമ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കണം. വിജിലന്‍സ് പ്രത്യേക സംഘമാണ് അന്വേഷിച്ചത്.