എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എട്ടുകാലി മമ്മൂഞ്ഞെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ആനയ്ക്ക് ഗര്‍ഭമുണ്ടായാല്‍ അതും ഞമ്മളാണെന്ന് പറയുന്ന രീതിയാണ് വെള്ളാപ്പള്ളിക്കെന്നും വി എസ് പറഞ്ഞു. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ ഉദ്ധരിച്ചായിരുന്നു വി എസിന്റെ ഈ പരിഹാസം.
താന്‍ മൂലമാണ് വി എസ് അച്യുതാനന്ദന്‍ ഉയര്‍ത്തെഴുന്നേറ്റതെന്ന് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് വി എസ് ഇങ്ങനെ പറഞ്ഞത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര് തുടരുകയാണ്.