ഇന്ധന വില വര്‍ധനവ്: സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക്

ശ്രീനു എസ്
ചൊവ്വ, 2 മാര്‍ച്ച് 2021 (07:17 IST)
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് വാഹന പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സികളും പണിമുടക്കില്‍ പങ്കെടുക്കുന്നതുകാരണം പൊതുഗതാഗതം സ്തംഭിക്കും. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പണിമുടക്ക്.
 
അതേസമയം പണിമുടക്കായതിനാല്‍ ഇന്നുനടക്കാനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. കൂടാതെ കെടിയുവില്‍ നാളെ നടക്കാനിരുന്ന പരീക്ഷകളും മാറ്റി. എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷകളും മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

Next Article