ഇന്ധന വില വര്‍ധനവ്: നാളെ വാഹന പണിമുടക്ക്

ശ്രീനു എസ്

തിങ്കള്‍, 1 മാര്‍ച്ച് 2021 (10:46 IST)
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് നാളെ വാഹന പണിമുടക്ക്. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും നാളെ നിരത്തിലിറങ്ങില്ല. രാവിലെ ആറുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
 
വിലക്കയറ്റം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി, സര്‍ചാര്‍ജ്, തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതാണ് പെട്രോളിന് വിലകൂടാന്‍ കാരണമെന്ന് സമരാനുകൂലികള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍