സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജിനെ കടന്നാക്രമിച്ച് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. വീണാ ജോർജ് വാര്‍ത്താ വായിക്കാന്‍ കൊള്ളാം.എന്നാല്‍ മന്ത്രിയായ ശേഷം പരാജയമാണെന്നും സുരേന്ദ്രന് വിമർശിച്ചു.
സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള സംസ്ഥാനമായി കേരളം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. കോവിഡിൻ്റെ കാര്യത്തിൽ കേരളം സമ്പൂർണ പരാജയമാണ്. നടപ്പിലാക്കുന്നത് വിഡ്ഢിത്തങ്ങളാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.