നാട്ടുകാരുടെ ഉറക്കം കളഞ്ഞ മൂർഖനേയും 10 കുഞ്ഞുങ്ങളേയും പിടികൂടിയ വാവ സുരേഷിന് കൈയ്യടി!

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (12:15 IST)
ആലപ്പുഴ ചാരുംമൂട്ടിലെ രമ ഉണ്ണികൃഷ്ണന്റെ വീടിന്റെ മതിലുകൾ പൊളിച്ച് വാവാ സുരേഷ് ഇന്നലെ പിടികൂടിയത് പത്തോളം മൂർഖൻ കുഞ്ഞുങ്ങളെയും മൂർഖൻ പാമ്പിനെയും. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാവ സുരേഷ് പാമ്പുകളെ പിടികൂടിയത്. 
 
വാവ സുരേഷ് എത്തും മുൻപ് നാട്ടുകാർ പത്തോളം മൂർഖൻ കുഞ്ഞുങ്ങളെ പിടിച്ചിരുന്നു. രാവിലെ മൂർഖൻ കുഞ്ഞുങ്ങളെ ഓടിച്ചുകൊണ്ട് റോഡിനു കുറുകെ കീരി പോകുന്നതു നാട്ടുകാർ കണ്ടു. ഇതു കണ്ട നാട്ടുകാർ പിന്നാലെയെത്തി പത്തോളം മൂർഖർ കുഞ്ഞുങ്ങളെ പിടിച്ച് ബക്കറ്റിലാക്കി. ഈ സമയം വാവാ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. 
 
സ്ഥലത്തെത്തിയ വാവാ സുരേഷ് ശേഷിക്കുന്ന പത്തോളം മൂർഖൻ‌ കുഞ്ഞുങ്ങളെ പിടിച്ചെടുത്തെങ്കിലും മതിലിലെ മാളത്തിലേക്കു കയറിയ മൂർഖനെ കിട്ടിയില്ല.
 
തുടർന്ന് ഉച്ചയോടു കൂടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു മതിലുകൾ പൊളിച്ചു. തുടർന്ന് മണിക്കൂറുകളോളം നീണ്ട അന്വേഷണത്തിനൊടുവിൽ വൈകുന്നേരം അഞ്ച് മണിയോടെ മൂർഖനെയും വാവാ സുരേഷ് പിടിയിലൊതുക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article