വി.മുരളീധരന്‍ ആറ്റിങ്ങലില്‍ മത്സരിക്കും

രേണുക വേണു
ചൊവ്വ, 30 ജനുവരി 2024 (08:06 IST)
V Muraleedharan

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വി.മുരളീധരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നാണ് മുരളീധരന്‍ ജനവിധി തേടുക. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം താന്‍ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടരുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. 
 
അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങളില്‍ ബിജെപിക്കായി മത്സരിച്ചത് ശോഭാ സുരേന്ദ്രന്‍ ആണ്. ഇത്തവണയും മത്സരിക്കാന്‍ ശോഭയ്ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ മുരളീധരനാണ് പാര്‍ട്ടി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ശോഭയ്ക്ക് ഇത്തവണ സീറ്റ് കൊടുക്കാന്‍ പാര്‍ട്ടിക്ക് താല്‍പര്യക്കുറവുണ്ട്. 
 
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ശോഭ 2,48,000 വോട്ടുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച അടൂര്‍ പ്രകാശാണ് വിജയിച്ചത്. സിപിഎം സ്ഥാനാര്‍ഥി എ.സമ്പത്ത് രണ്ടാം സ്ഥാനത്തും ശോഭ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തുമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article