Ayodya Rama Temple: അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ തിരക്ക്; ദര്‍ശന സമയം നീട്ടി

സിആര്‍ രവിചന്ദ്രന്‍

ശനി, 27 ജനുവരി 2024 (20:01 IST)
Ayodya Rama Temple: അയോധ്യ രാമക്ഷേത്രത്തില്‍ വന്‍ തിരക്ക്. തിരക്ക് മൂലം ദര്‍ശന സമയം നീട്ടി. പുതുക്കിയ സമയക്രമം പ്രകാരം ശ്രംഗാര്‍ ആരതി രാവിലെ 4.30നും മംഗള ആരതി 6.30നുമാണ്. ഭക്തര്‍ക്ക് രാവിലെ 7 മണിമുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പ്രവേശിക്കാം. ഭോഗ് ആരതി ഉച്ചയ്ക്കാണ്. രാത്രി 7.30നും ആരതിയുണ്ടാകും.
 
ഭോഗ് ആരതിയുടെ രണ്ടാംഘട്ടം രാത്രി എട്ടിനും നടക്കും. രാത്രി പത്തിന് ശയന്‍ ആരതിയോടെ ഒരു ദിവസത്തെ പൂജകള്‍ അവസാനിക്കും. ജനുവരി 22 നായിരുന്നു അയോധ്യയില്‍ പ്രാണപ്രതിഷ്ട നടന്നത്. അന്ന് പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പിറ്റേന്നുമുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതേസമയം പരമാവധി പേര്‍ക്ക് ദര്‍ശനം നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാമനെ ദര്‍ശിക്കാനായി രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി പേരാണ് അയോധ്യയില്‍ എത്തിയിട്ടുള്ളത്. കടുത്ത ശൈത്യത്തില്‍ ഉത്തരേന്ത്യയാകെ വലയുമ്പോഴാണ് അതിനെയൊന്നും വകവെയ്ക്കാതെ ആയിരങ്ങള്‍ എത്തുന്നു.
 
പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് 'മുഖ്യ യജമാനന്‍' ആയ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നല്‍കിയത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം പ്രധാന ചടങ്ങുകളില്‍ പങ്കെടുത്തു. കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍