Rajinikanth: അയോധ്യയില്‍ പോയതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എല്ലാവര്‍ഷവും സന്ദര്‍ശനം പതിവാക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം ചെന്നൈയിലെത്തിയ രജനീകാന്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഭാര്യ ലത, രജനീകാന്തിന്റെ സഹോദരന് സത്യനാരായണ റാവു, ചെറുമകന് ലിംഗ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.