താരരാജാവിന്റെ മകന്‍, മാസ് ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍! കൈയ്യടിച്ച് സിനിമ താരങ്ങളും

കെ ആര്‍ അനൂപ്

ബുധന്‍, 24 ജനുവരി 2024 (12:29 IST)
Pranav Mohanlal
പ്രണവ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ അത്ര ആക്ടീവ് അല്ല. നടന്‍ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.സിനിമ തിരക്കുകള്‍ കഴിഞ്ഞാലുടന്‍ യാത്രകളിലേക്ക് കടക്കാറാണ് നടന്റെ പതിവ്. ഇതുവരെ കാണാത്ത ആളുകളെയും നാടിനെയും തേടിയുള്ള സഞ്ചാരം. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന തന്റെ പുതിയ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് നടന്‍. ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തുന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.പ്രണവിനെ കാണുമ്പോഴെല്ലാം വിന്റേജ് മോഹന്‍ലാലും അദ്ദേഹത്തിന്റെ അക്കാലത്തെ സിനിമകളും ആരാധകരുടെ മനസ്സില്‍ വരും. മോഹന്‍ലാലിന്റെ തനിപ്പകര്‍പ്പാണ് പ്രണവ് എന്ന് തോന്നിപ്പിക്കുന്ന പുതിയൊരു മാസ് ചിത്രം പങ്കുവെച്ചിരിക്കുകയാണ് പ്രണവ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

വിനയ് ഫോര്‍ട്ട്, ഫര്‍ഹാന്‍ ഫാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താരപുത്രന്റെ പുതിയ ചിത്രം നന്നേ ഇഷ്ടമായി. അധികമൊന്നും കാണാത്ത മാസ് ലുക്കിലാണ് പ്രണവിനെ കാണാനായത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രം ഹിറ്റായി മാറി.
 
നീളന്‍ചുരുള മുടിയോടുകൂടിയോ അല്ലെങ്കില്‍ തീരെ മുടിയില്ലാതെയൊക്കെയാണ് പ്രണവിനെ മിക്കപ്പോഴും കാണാന്‍ ആകുക. മെലിഞ്ഞ ശരീരപ്രകൃതമാണ് താരപുത്രന്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്ക് വേണ്ടി പ്രണവ് മോഹന്‍ലാല്‍ അല്പം ശരീരം ഭാരം വര്‍ദ്പ്പിച്ചു എന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നു.
 
   
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍