പ്രണവിന്റെ നായികയാക്കാന്‍ സായി പല്ലവി? അണിയറയില്‍ പുത്തന്‍ ചിത്രം

കെ ആര്‍ അനൂപ്

വെള്ളി, 29 ഡിസം‌ബര്‍ 2023 (12:25 IST)
പ്രണവ് മോഹന്‍ലാലിനെ അധികം ഒന്നും സിനിമകളില്‍ കാണാറില്ല, അതുകൊണ്ടുതന്നെ നടന്റേതായി വരുന്ന ഓരോ വാര്‍ത്തകളും ആവേശത്തോടെയാണ് ആരാധകര്‍ നോക്കി കാണാറുള്ളത്. പ്രണവിനൊപ്പം സായി പല്ലവി ഒന്നിക്കുന്നു എന്നതാണ് പുതിയ വിശേഷം.
 
യാത്രകള്‍ക്ക് ഒരു ഇടവേള നല്‍കി സിനിമ ചെയ്യുന്ന ആളാണ് മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രീകരണം പൂര്‍ത്തിയാക്കിയ നടന്‍ പുതിയ സിനിമയിലേക്ക് ഉടന്‍ കടക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
 
വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ ജോലികളെല്ലാം പൂര്‍ത്തിയാക്കി അടുത്ത സിനിമ തിരക്കുകളിലേക്ക് പ്രണവ് വൈകാതെ കടക്കും. സായി പല്ലവിയാണ് നായിക. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍