സുരേഷ് ഗോപിയാകും അടുത്ത മുഖ്യമന്ത്രി എന്ന് കരുതി. പിന്നെ അത് മാത്യു കുഴല്‍നാടന്‍ ആകുമെന്നും. അതുകഴിഞ്ഞു രാഹുല്‍ മാങ്കൂട്ടം ആയിരിക്കുമെന്നും. പിന്നെ ശശി തരൂര്‍ മുഖ്യമന്ത്രി ആയേക്കും എന്നും ചിന്തയുണ്ടായി. എന്നാല്‍ ഇപ്പോള്‍ എനിക്കുറപ്പാണ്, ഇവരാരുമല്ലെന്ന് പറഞ്ഞ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ മനസ്സില്‍ ആളുടെ പേര് വെളിപ്പെടുത്തുകയും ചെയ്തു.അത് താങ്കളാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട ഒരേയൊരാളാണ് താങ്കളുടെ പിതാവ്. താങ്കള്‍ അതിന്റെ തുടര്‍ച്ചയാണ്. 'നാടുവാഴികള്‍' നിങ്ങള്‍ക്ക് വേണ്ടി എഴുതപ്പെട്ട സിനിമയാണ്. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. കറുത്ത ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ചവര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് എഴുതിക്കൊണ്ട് ചാണ്ടി ഉമ്മന്റെ ചെറിയൊരു വീഡിയോ ശകലവും അദ്ദേഹം പങ്കുവെച്ചു.
സുരേഷ് ഗോപിയെ കുറിച്ചും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നുണ്ട്.
താങ്കള്‍ മത്സരിക്കണം. നിങ്ങള്‍ പ്രതിപക്ഷ നേതാവാകണം. ഉമ്മന്‍ ചാണ്ടി സാറിന്റെ മകന്‍ ഇക്കുറി വിജയിക്കും. താങ്കള്‍ അദ്ദേഹത്തെ പിന്തുണയ്ക്കും എന്നെനിക്കറിയാം. താങ്കള്‍ ആദിവാസി സമൂഹത്തിനായി കീശയില്‍ നിന്നും ചിലവിട്ട അഞ്ചു ലക്ഷം രൂപയുടെ മൂല്യം എത്രത്തോളം ഉണ്ടെന്ന് ഞാന്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നു എന്ന് കരുതട്ടെ...
താങ്കളുടെ ലക്ഷ്യത്തിനു പക്ഷെ 50 ലക്ഷം കോടിയുടെ മൂല്യമുണ്ട്. പിന്നെ, ഒരു സ്ത്രീയുടെയും അനുവാദമില്ലാത്ത അവരുടെ ദേഹത്തു സ്പര്‍ശിക്കരുത്. അത് മാത്രാമാണ് താങ്കളില്‍ ഞാന്‍ കണ്ട ന്യൂനത. അത് മാടമ്പിത്തരമായിപ്പോയി. എനിക്ക് ഇപ്പോഴും നിങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ എഴുതി.