' ചിത്രാ മാഡം .. ജന്മദിനാശംസകള്‍. കൊവിഡ് പീക്ക് സമയത്ത്... എനിക്ക് തീരെ സുഖമില്ലായിരുന്നു .. എന്നെ കാണാതെ എന്റെ സംഗീതം വിലയിരുത്താതെ നിങ്ങള്‍ എന്റെ സിനിമയ്ക്കുവേണ്ടി ഒരു പാട്ട് പാടി. സംഗീതത്തോടും എന്റെ സൃഷ്ടിയോടും ഉള്ള ആ അനിശ്ചിത പ്രണയത്തെയാണ് ഞാന്‍ ദൈവം എന്ന് വിളിക്കുന്നത്. ഞാന്‍ ദൈവം എന്ന വാക്കില്‍ വിശ്വസിക്കാന്‍ തുടങ്ങിയത് മാഡത്തിനാലാണ്. അതുവരെ.. അത് ദൈവങ്ങളുടെയോ ദേവതകളുടെയോ ഫോട്ടോകളും പ്രതിമകളും എഴുത്തുകളും മാത്രമായിരുന്നു. നിങ്ങളുടെ പാദങ്ങളില്‍ തൊട്ടുകൊണ്ട് ചിത്ര മാഡത്തിന് എപ്പോഴും ആശംസകള്‍ നേരുന്നു.',-അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് ഗിഫ്റ്റ്. സംവിധാനം മാത്രമല്ല കഥയും തിരക്കഥയും സംഭാഷണവും എഡിറ്റിങ്ങും കളര്‍ ഗ്രേഡിങ്ങും ഉള്‍പ്പെടെയുള്ള ജോലികള്‍ അല്‍ഫോന്‍സ് ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഇളയരാജ സംഗീതം ഒരുക്കുന്ന ഏഴ് ഗാനങ്ങള്‍ സിനിമയില്‍ ഉണ്ടാകും. ഒരു ഗാനം ഇളയരാജ ആലപിക്കുന്നുണ്ട്.