പ്രഭുവിന്റെ അഭ്യര്‍ത്ഥനയില്‍ ടൊവിനോയുടെ നടികര്‍ തിലകത്തിന്റെ പേരുമാറ്റി; പുതിയ പേര് ഇതാണ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 24 ജനുവരി 2024 (12:18 IST)
nadikar
പ്രഭുവിന്റെ അഭ്യര്‍ത്ഥനയില്‍ ടൊവിനോയുടെ നടികര്‍ തിലകത്തിന്റെ പേരുമാറ്റി. ടൊവിനോ നായകനായി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നടികര്‍ തിലകം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങിലാണ് പേരുമാറ്റിയത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ ശിവാജി ഗണേശന്റെ പേരാണ് നടികര്‍ തിലകം. ശിവാജി ഗണേശന്റെ മകന്‍ പ്രഭുവിന്റെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് ചിത്രത്തിന്റെ പേരുമാറ്റാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായത്. എന്നാല്‍ ഒരുവിധത്തിലുള്ള സമ്മര്‍ദ്ദമോ ആവശ്യമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും തന്റെ അഭ്യര്‍ത്ഥന മാനിച്ച് മാത്രമാണ് പേരു മാറ്റിയതെന്നും സിനിമ പ്രവര്‍ത്തകര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് പ്രഭു പറഞ്ഞു.

ALSO READ: ഷക്കീല ദിവസവും മദ്യപിക്കും; മദ്യപിച്ചശേഷം തന്നെ അടിക്കാറുണ്ടെന്ന് വളര്‍ത്തുമകള്‍ ശീതള്‍
ചിത്രത്തിന്റെ സംവിധായകനായ ലാല്‍ ജൂനിയറിന്റെ പിതാവായ ലാലിനെയാണ് പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രഭു ബന്ധപ്പെട്ടത്. പേരുമാറ്റം പ്രഭു തന്നെയാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ പേര് നടികര്‍ എന്നാണ്. മെയ് 3നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് ലാല്‍ ജൂനിയറിന്റെ ഹിറ്റ് സിനിമയായിരുന്നു. ഇതിനുശേഷമെത്തുന്ന സിനിമയാണ് നടികര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍