തീ പാറിക്കും,'വാലിബന്‍' കാണാന്‍ ആരാധകരെ ഓര്‍മിപ്പിച്ച് മോഹന്‍ലാല്‍, ടോവിനോ തോമസ് ഉള്‍പ്പടെയുള്ള താരങ്ങളും ആവേശത്തില്‍

കെ ആര്‍ അനൂപ്

ബുധന്‍, 24 ജനുവരി 2024 (12:34 IST)
Malaikottai Vaaliban
മലൈക്കോട്ടൈ വാലിബന്‍ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. വന്‍ ഹൈപ്പോടെയാണ് ചിത്രം എത്തുന്നതും.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ലാല്‍ ആദ്യമായി ഒന്നിക്കുന്നതാണ് ഇതിനുപിന്നിലെ കാരണം. തിയറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാല്‍ പുതിയ പോസ്റ്റര്‍ പങ്കിട്ടു.വാലിബന്‍ തീയറ്ററുകളില്‍ തീ പാറിക്കുമെന്ന സൂചന നല്‍കി കൊണ്ടാണ് മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാനായത്. നാളെയാണ് ആരാധകര്‍ കാത്തിരുന്ന റിലീസ് ദിനം. 
 
 ടോവിനോ തോമസ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പോസ്റ്ററിന് താഴെ തീ ഇമോജിയാണ് ഇട്ടത്. അവരെല്ലാം മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്. രാവിലെ ആറ് മുപ്പതോടെ ആദ്യത്തെ ഷോ കേരളത്തില്‍ ആരംഭിക്കും.
മികച്ച അഡ്വാന്‍സ് ബുക്കിംഗ് ആണ് മോഹന്‍ലാല്‍ ചിത്രത്തിനായി നടക്കുന്നത്. ഇതിലൂടെ തന്നെ വലിയൊരു തുക ഓപ്പണിങ് ആയി ലഭിച്ചു കഴിഞ്ഞു. നാളത്തെ പ്രേക്ഷക പ്രതികരണങ്ങള്‍ കൂടി പോസിറ്റീവ് ആയാല്‍ മോഹന്‍ലാല്‍ ചിത്രം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കും.
 
വാലിബന്‍ ഒരു മാസ് സിനിമയായി മാത്രം കാണരുതെന്ന് എന്നാണ് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞത്. കഴിഞ്ഞദിവസം ട്വിറ്ററില്‍ നടത്തിയ ഫാന്‍ ചാറ്റിലാണ് ലാല്‍ മനസ്സ് തുറന്നത്.
 
'നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ',- മോഹന്‍ലാല്‍ പറഞ്ഞു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍