ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും വാബിലന്‍, സിനിമയെക്കുറിച്ച് ടിനു പാപ്പച്ചന്‍

കെ ആര്‍ അനൂപ്

വെള്ളി, 6 ഒക്‌ടോബര്‍ 2023 (15:09 IST)
മലൈകോട്ടൈ വാലിബന്‍ റിലീസിന് ഒരുങ്ങുകയാണ്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ടിനു പാപ്പച്ചന്‍ പറയുന്നു.നന്‍പകലിന് ശേഷം വാലിബനിലും ടിനു അസോസിയേറ്റ് വര്‍ക്ക് ചെയ്തിട്ടുണ്ട്.
'പടം പൊളിക്കും. അതേക്കുറിച്ച് അധികം വ്യക്തമാക്കാന്‍ സാധിക്കില്ലെങ്കിലും ഒരു ഗംഭീര തിയറ്റര്‍ അനുഭവമായിരിക്കും വാബിലന്‍ എന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസമുണ്ട്. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ളൊരു ദൃശ്യഭാഷയ്ക്കാണ് ലിജോ ചേട്ടന്‍ വാലിബനില്‍ ശ്രമിച്ചിരിക്കുന്നത്',- ടിനു ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
 
ലിജോയുടെ സംവിധാന സഹായിയായാണ് ടിനു പാപ്പച്ചന്‍ തുടങ്ങിയത്. സ്വതന്ത്ര സംവിധായകന്‍ ആയിട്ടും ലിജോ ചെയ്യുന്ന ചിത്രങ്ങളില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കും. മമ്മൂട്ടിയുടെ നന്‍പകലിന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച വാലിബനിലും അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളെ വെച്ച് ഭാവിയില്‍ ടിനു സിനിമ ചെയ്യുമെന്ന് പ്രതീക്ഷയിലാണ് സിനിമാലോകം.
 
മോഹന്‍ലാലും ആയുള്ള സിനിമയെ കുറിച്ച് ചര്‍ച്ച നടന്നിട്ടുണ്ടെന്ന് ടിനു പാപ്പച്ചന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.എന്നാല്‍ അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അതൊക്കെ ഒരു വിദൂര ചര്‍ച്ചയാണെന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. സിനിമ നടക്കാതിരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍