സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഗരുഡന്‍' നവംബറില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്, അതിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന, 'ഗരുഡന്‍' ത്രില്ലര്‍ ആണെന്ന് പറയപ്പെടുന്നു. സുരേഷ് ഗോപി പോലീസ് കമാന്‍ഡന്റായും ബിജു മേനോന്‍ കോളേജ് പ്രൊഫസറായും വേഷമിടുന്നു.മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ അഭിനയിക്കുന്നത്.
മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സുരേഷ് ഗോപിയും ബിജു മേനോനും മിഥുന്‍ മാനുവല്‍ തോമസും ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ദീഖ്, ദിലീഷ് പോത്തന്‍, ജഗദീഷ്, മേജര്‍ രവി, നിഷാന്ത് സാഗര്‍, ജയ്‌സ് ജോസ്, രഞ്ജിത്ത് കങ്കോള്‍, രഞ്ജിനി, മാളവിക തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.