ഡാന്‍സ് കളിക്കാനും ജീന്‍സ് ധരിക്കാനും ഭാര്യ വിസമ്മതിച്ചു; തലാക്ക് ചൊല്ലിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ശ്രീനു എസ്
വ്യാഴം, 24 ഡിസം‌ബര്‍ 2020 (14:11 IST)
ഡാന്‍സ് കളിക്കാനും ജീന്‍സ് ധരിക്കാനും ഭാര്യ വിസമ്മതിച്ചതില്‍ തലാക്ക് ചൊല്ലിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ബന്ധുക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എട്ടുവര്‍ഷം മുന്‍പ് വിവാഹിതനായ അനസെന്ന യുവാവാണ് ഇത്തരമൊരുകാര്യത്തിന് ആത്മഹത്യക്ക് ശ്രമിച്ചത്.
 
ഇയാള്‍ നിരന്തരം തന്നെ പാട്ടുപാടാനും ഡാന്‍സ് കളിക്കാനും നിര്‍ബന്ധിക്കുന്നതായി ഭാര്യ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. ഇതേചൊല്ലി നിരന്തരം വീട്ടില്‍ കലഹമായിരുന്നുവെന്നും ഭാര്യ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article