കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ഇഡി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതിലൂടെ ശിവശങ്കറിന്റെ ജാമ്യത്തിനുള്ള സാധ്യതയും അടയും. നിലവില്‍ ശിവശങ്കര്‍ അറസ്റ്റിലായിട്ട് 60തോളം ദിവസം ആകുകയാണ്. ഒക്ടോബര്‍ 28നായിരുന്നു ഇദ്ദേഹം അറസ്റ്റിലാകുന്നത്.