കോഴിക്കോട് ഒന്നരവയസുകാരന് ഷിഗെല്ല രോഗം

ശ്രീനു എസ്

വ്യാഴം, 24 ഡിസം‌ബര്‍ 2020 (11:16 IST)
കോഴിക്കോട് ഒന്നരവയസുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്നുദിവസം മുന്‍പ് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശപ്പിച്ചിരുന്നു. ഇതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം ഷിഗെല്ലയാണെന്ന് സ്ഥിരീകരിച്ചത്. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയിലെ കുട്ടിക്ക് ബാധിച്ച രോഗം നേരത്തേ മെഡിക്കല്‍ കോളേജിന് സമീപം കോട്ടാംപറമ്പില്‍ കണ്ടെത്തിയ കേസുമായി ബന്ധമില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു. 
 
വെള്ളത്തിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നതെന്നാണ് വിവരം. ഇതേതുടര്‍ന്ന് പ്രദേശത്തെ 110 കിണറുകള്‍ ശുചീകരിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍