സംസ്ഥാന നിയമസഭാ സമ്മേളനം ഈമാസം ചേരും

എ കെ ജെ അയ്യര്‍
ബുധന്‍, 12 ഓഗസ്റ്റ് 2020 (17:28 IST)
സംസ്ഥാന നിയമസഭാ ഈ മാസം 24 തിങ്കളാഴ്ച ചേരാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.  ഇതിനൊപ്പം സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
 
ഇരുപത്തിനാലിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതും ഈ ദിവസം തന്നെ നിയമസഭാ ചേരാനാണ് തീരുമാനം. ജൂലൈ ഇരുപത്തേഴിനു ചേരാനിരുന്ന സഭാ സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article