മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ജനുവരി 2024 (10:25 IST)
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത് ആണ് മരിച്ചത്. സംഭവത്തില്‍ സുജിത്തിന്റെ സുഹൃത്ത് ജയന്‍ പൂന്തുറയെ പോലീസ് കസ്റ്റഡിയിലെടുത്തു.
 
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ജയന്‍ തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article