നവകേരള സദസ്സ് തിരുവനന്തപുരം ജില്ലയില്‍; മൂന്നാം ദിനത്തില്‍ സന്ദര്‍ശിക്കുന്നത് നാലു നിയോജക മണ്ഡലങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഡിസം‌ബര്‍ 2023 (08:40 IST)
നവകേരള സദസ്സ് ജില്ലയില്‍ മൂന്നാം ദിനത്തിലെത്തുമ്പോള്‍  നാലു നിയോജക മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശനം നടത്തുന്നത്. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളില്‍ നാളെ നവകേരള സദസ്സ് നടക്കും. രാവിലെ ഒന്‍പതിന് കാട്ടാക്കട തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിലാണ് പ്രഭാതയോഗം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും അവിടെ നടക്കും.
 
രാവിലെ 11ന് അരുവിക്കര മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്സ്. ആര്യനാട് പാലേക്കോണം വില്ലാ നസ്രേത്ത് സ്‌കൂള്‍ ഗ്രൗണ്ടാണ് വേദി. ഉച്ചതിരിഞ്ഞ് മൂന്നിന് കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലും വൈകിട്ട് 4.30ന് നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നവകേരള സദസ്സ് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലും നടക്കും. വൈകിട്ട് ആറിന് പാറശാല മണ്ഡലത്തിലെ നവകേരള സദസ്സ് കാരക്കോണം മെഡിക്കല്‍ കോളേജിലും നടക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article