സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 300 പേര്‍ക്ക്; മരണം മൂന്ന്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 ഡിസം‌ബര്‍ 2023 (12:50 IST)
സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 300 പേര്‍ക്ക്. കൂടാതെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് പൂര്‍ണ്ണമായും തുടച്ചുനീക്കാന്‍ കഴിയാത്ത മറ്റേതൊരു പകര്‍ച്ചവ്യാധിയും പോലെയാണ്. എന്നാല്‍ രോഗത്തിന്റെ വ്യാപനം കുറക്കാനാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
 
അതേസമയം രാജ്യത്ത് 3പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികളുടെ എണ്ണം 2669 ആയി. ഏകദേശം കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍