നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് അപകടം; ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 നവം‌ബര്‍ 2021 (08:27 IST)
നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ്(44) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കോഴി കയറ്റിവന്ന ലോറിക്കു പിറകില്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. നൗഷാദിനെ ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

Next Article