ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

അഭിറാം മനോഹർ

ഞായര്‍, 1 ഡിസം‌ബര്‍ 2024 (15:42 IST)
തിരുവനന്തപുരം: പട്ടികജാതി ക്ഷേമത്തിനുള്ള ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് കോടതി 16 വർഷം കഠിന തടവും 4.6 ലക്ഷം രൂപാ പിഴയും വിധിച്ചു. വാമനപുരം മുൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മാത്യു ജോർജിനെയാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒന്നര വർഷം അധിക തടവ് ശിക്ഷ അനുഭവിക്കണം.
 
2007-09 കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്. നെടുമങ്ങാട് ഇൻ്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്മെൻ്റ് പ്രോജക്ട് ഓഫീസറായിരുന്ന പ്രതി പട്ടിക വർഗക്കാർക്ക് ഭക്ഷണ വിതരണത്തിന് സർക്കാർ അനുവദിച്ച 1.51 ലക്ഷം രൂപയും ഇവർക്ക് കുടുബശ്രീ യൂണിറ്റ് വഴി ആടുകൾ വിതരണം ചെയ്യാനുള്ള 2.08 ലക്ഷം രൂപയും ഭവന നിർമ്മാണത്തിന് അനുവദിച്ച 1.60 ലക്ഷം രൂപയിൽ നിന്ന് 80000 രൂപയും ഉൾപ്പെടെ 4.39 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്.
 
പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാരയാണ് ശിക്ഷ വിധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍