പസഫിക് സമുദ്രത്തില്‍ ലാനിന പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂട്രല്‍ IOD ( Indian Ocean Dipole ) പ്രതിഭാസവും ഈ സീസണ്‍ മുഴുവന്‍ തുടരാന്‍ സാധ്യത. സാധാരണയായി ലാനിന വര്‍ഷങ്ങളില്‍ തുലാവര്‍ഷം മഴ പൊതുവെ കുറവാണു ലഭിക്കാറുള്ളതെങ്കിലും ഇത്തവണ ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ( MJO) അനുകൂല സാഹചര്യത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ താപനില സാധാരണയില്‍ കൂടുതല്‍ ആയതിനാലും കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കാനുള്ള അനുകൂല സാഹചര്യം നിലനില്‍ക്കുന്നു. അതിനാല്‍ നവംബര്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.