ന്യൂനമര്‍ദം കോമറിന്‍ ഭാഗത്ത്; അടുത്ത മണിക്കൂറുകളില്‍ ശക്തി പ്രാപിക്കും, ജാഗ്രത

ബുധന്‍, 3 നവം‌ബര്‍ 2021 (07:56 IST)
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളില്‍  തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിക്കുന്ന ന്യുനമര്‍ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക്-വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാനുള്ള  സൂചന. അടുത്ത മൂന്ന്  ദിവസത്തേക്ക് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ ആറ് വരെയും കര്‍ണാടക തീരത്ത് നവംബര്‍ അഞ്ച് മുതല്‍ ആറ് വരെയും മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍