ശബരിമല ദർശനം: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവ്

ചൊവ്വ, 2 നവം‌ബര്‍ 2021 (21:44 IST)
ശ‌ബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്കായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചു.

വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്‌ത് ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർടി‌പി‌സിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മതിയാകുമെന്ന ഇളവാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്.
 
നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ ഭക്തർക്ക് ഈ രണ്ട് സർട്ടിഫിക്കറ്റും വേണമായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍