കാണിക്കയായി ലഭിച്ച സ്വർണം 1,200 കിലോയിലധികം, ഉരുക്കി റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ ദേവസ്വം ബോർഡ്

Webdunia
ചൊവ്വ, 9 ജൂണ്‍ 2020 (11:27 IST)
തിരുവനന്തപുരം: തിരുവുതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായ് സമർപ്പിച്ച സ്വർണാഭരണങ്ങൾ ഉരുക്കി റിസർവ് ബാങ്കിൽ ബോണ്ടായി വയ്ക്കാൻ ആലോചന. ഇക്കര്യത്തിൽ തത്വത്തിൽ ധാരണയായെന്നും. ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചതായും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു വ്യക്തമാക്കി. 
 
ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്കും നിത്യപൂജകൾക്കുമായി ഉപയോഗിയ്കുന്നതും, പൗരാണിക മൂല്യമുള്ളതും ഒഴികെ ഭക്തർ കാണിക്കയായി നൽകിയ, താലി ആഭരണങ്ങൾ, സ്വർണ നണയങ്ങൾ എന്നിവ ഉരുക്കി ശുദ്ധീകരിച്ച് ബോണ്ടായി റിസർവ് ബാങ്കിൽ നിക്ഷേപിയ്ക്കാനാണ് ആലോചന. ഇത് 1,200 കിലോഗ്രാം വരുമെന്നാണ് പ്രാഥമിക നിഗമനം. റിസർവ് ബാങ്ക് ഈ സ്വർണത്തിന് രണ്ട് ശമാനം പലിശ നൽകും. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം ഇത്തരത്തിൽ ഉരുക്കി ബോണ്ടായി സൂക്ഷിക്കുന്നുണ്ട്. 10.5 കോടി രൂപയാണ് പലിശയിനത്തിൽ പ്രതിവർഷം ദേവസ്വത്തിന് ലഭിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article