ദീർഘദൂര സർവീസുകൾ റെയിൽ‌വേ പുനഃസ്ഥാപിച്ചു

Webdunia
തിങ്കള്‍, 20 ഓഗസ്റ്റ് 2018 (14:44 IST)
പ്രളയക്കെടുതിയെ തുടര്‍ന്ന് നിര്‍ത്തിവച്ച ദീര്‍ഘ ദൂര ട്രെയിനുകളുടെ സര്‍വീസ് പുനഃസ്ഥാപിച്ചതായി റെയിൽ‌വേ അറിയിച്ചു. ഇതേ തുടര്‍ന്ന് എറണാകുളം-ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സേർവീസ് ആരംഭിക്കും. തിരുവന്തപുരത്തുനിന്നും എറണാകുളം വരെ നേരത്തെ സര്‍വീസ് തുടങ്ങിയിരുന്നെങ്കിലും ഇവിടെ നിന്നും തൃശൂരിലേക്ക് സർവീസ് റദ്ദാക്കിയിരുന്നു.
 
28 പാസഞ്ചര്‍ ട്രെയിനുകള്‍ ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും റെയില്‍വേ വയക്തമാക്കി വൈകാതെ തന്നെ ട്രെയിൻ ഗതാഗതം പൂർണമായി പുനസ്ഥാപിക്കാനാവും എന്ന പ്രതീക്ഷയിലാണ് റെയിൽ‌വേ. ഇതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാണ്. 
 
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലുവ, ചാലക്കുടി, നെല്ലായി, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങള്‍ അപകടാവസ്ഥയിലാകുകയും പാളത്തില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തതോടെയാണ് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article