‘ഡോണ്ട് വറി കേരള’: എ ആർ റഹ്മാന്റെ പാട്ടിന് കൈയടിച്ച് അമേരിക്കൻ ജനത- വീഡിയോ കാണാം

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (13:59 IST)
ഇന്നുവരെ കാണാത്ത ഏറ്റവും വലിയ ദുരന്തത്തിനാണ് കേരളം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായത്. മതവും രാഷ്ട്രീയവും മറന്ന് മനുഷ്യൻ മനുഷ്യനായ ദിവസങ്ങളായിരുന്നു. സ്വത്ത് നഷ്ടമായതോർന്ന് ആയിരങ്ങൾ. ജീവൻ പോയ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ നിരവധി പേർ. 
 
കേരള ജനതയുടെ ദുഃഖത്തിൽ ലോക ജനത ഒന്നടങ്കം പങ്കുചേരുകയാണ്. വീടും സ്വത്തും നഷ്ടപ്പെട്ടവർക്ക് താങ്ങായി ഇവർ ഒപ്പം നിൽക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയിലെ ഓക്ലാഡിൽ നടന്ന സംഗീത പരിപാടിയിൽ‌ ഇന്ത്യൻ സംഗീത ചക്രവർത്തിയായ എആർ റഹ്മാൻ പാടിയത് കേരളത്തിനു വേണ്ടിയായിരുന്നു. 
 
മുസ്തഫാ മുസ്തഫാ എന്ന ഗാനത്തിന്റെ വാക്കുകൾ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. റഹ്മാന്റെ ഗാനത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് അമേരിക്കൻ ജനത സ്വീകരിച്ചത്.
 

Dont Worry Kerala #KeralaFloods #ARRahman #HelpKerala #StandwithKerala pic.twitter.com/0rx2JHKeoM

— ARR (@arr4u) August 19, 2018
കേരളത്തിനു സഹായവുമായി ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല ലോക രാജ്യങ്ങളിൽ നിന്നു തന്നെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍