കൊല്ലം പത്തനാപുരം പാടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി സുരക്ഷാവേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. മാങ്കോട് പാടം സ്വദേശി ആഷിക്കാണ് (19) മരിച്ചത്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാടം പ്രദേശത്ത് എഐവൈഎഫ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ട്.
ഇതേത്തുടര്‍ന്ന് മേഖലയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കാരംസ് കളിക്കുകയായിരുന്ന ആഷിക്കും സംഘവും പൊലീസ് വാഹനം കണ്ട് ഭയന്നോടി. ഓടുന്നതിനിടയില്‍ വന്യമൃഗങ്ങളില്‍ നിന്നു കൃഷിയിടത്തെ സംരക്ഷിക്കാനായി സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ കുടുങ്ങുകയായിരുന്നു.